വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേൽപാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയിൽ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം.
തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിലവിലുള്ള പഴയ മേൽപാലം 12 മീറ്റർ വീതിയിലാണ്. രാമനാട്ടുകരയിൽനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലം ഉപയോഗിക്കണം.