ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓൺലൈനായി ഒ.പി ടിക്കറ്റുകൾ ലഭിക്കും
16 Jun 2025
News
തിങ്കളാഴ്ച മുതൽ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാൻ ഇ-ഹെൽത്ത് വഴി ഓൺലൈനായി ഒ.പി ടിക്കറ്റുകൾ ലഭിക്കും. ഇതുവരെ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് രജിസ്ട്രേഷൻ മാത്രമായിരുന്നു നടന്നിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രി ഒ.പിയിലാണ് ട്രയൽ റൺ നടത്തുകയെന്ന് മെഡിക്കൽ കോളജിലെ ഇ-ഹെൽത്ത് നോഡൽ ഓഫിസർ ഡോ. അബ്ദുൽ ബാസിത് അറിയിച്ചു. മൊബൈൽ ഫോണിലൂടെ സ്വന്തമായോ അക്ഷയ കൗണ്ടറുകൾ വഴിയോ ഒ.പി ടിക്കറ്റ് രജിസ്റ്റർ ചെയ്ത് 10 രൂപ ഫീസ് അടച്ചാൽ ക്യുആർ കോഡും നമ്പറും ലഭിക്കും.