താ​മ​ര​ശ്ശേ​രി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

15 Nov 2023

News Event
താ​മ​ര​ശ്ശേ​രി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം  ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും

താ​മ​ര​ശ്ശേ​രി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം താ​മ​ര​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും കോ​ര​ങ്ങാ​ട് ജി.​എ​ൽ.​പി സ്കൂ​ളി​ലു​മാ​യി ബുധൻ, വ്യാഴം ദിവസങ്ങളിൽ ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 11 വേ​ദി​ക​ളി​ലാ​യി 3000ത്തി​ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ 285 മ​ത്സ​ര​യി​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ബു​ധ​നാഴ്ച രാ​വി​ലെ ​10ന് ​എം.​കെ. രാ​ഘ​വ​ൻ എം.​പി നി​ർ​വ​ഹി​ക്കും.

കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ എം.​കെ. മു​നീ​ർ ​ മു​ഖ്യാ​തി​ഥി​യാ​കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ലി​ന്റോ ജോ​സ​ഫ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എം. അ​ഷ്റ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit