സെയ്ന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികളുടെ ഒരു രൂപ വിപ്ലവം

02 Sep 2022

News
സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാർത്ഥികളുടെ ‘ഒരു രൂപ വിപ്ലവം’

എരഞ്ഞിപ്പാലം സെയ്ന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാർത്ഥികൾ ‘ഒരു രൂപ വിപ്ലവം’ കൊണ്ടുവരുന്നു. സഹജീവികൾക്ക് സഹായഹസ്തമേകാൻ കലാലയത്തിൽ ഒരുദിവസം ഓരോ കുട്ടിയും ഓരോ രൂപവീതം സമാഹരിച്ച് സേവനത്തിന്റെ പുതുമാതൃകയൊരുക്കുകയാണ്. 

രണ്ടു മാസമായി പ്രതിമാസം 5000 രൂപ വീതം ഇവർ ഇങ്ങനെ കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ കുട്ടികൾക്ക് നൽകി. ഈ വർഷം മുഴുവൻ മാസംതോറും 5000 രൂപ വീതം നൽകും.

സാമ്പത്തിക ക്ലേശമുള്ള എം.സി.എ. വിദ്യാർഥിക്ക് ലാപ് ടോപ്പ് വാങ്ങാനുള്ള പണവും കുട്ടികൾ ഇങ്ങനെ സമാഹരിച്ച് നൽകി. കോളേജിലെ ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുന്ന തുക പദ്ധതി കോ-ഓർഡിനേറ്റർമാരായ സ്മൃതി പ്രേം, എ. റിൻഷ എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപിച്ച് പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യുവിനെ ഏൽപ്പിക്കുകയായിരുന്നു. കരുണ സ്കൂളിൽനടന്ന ചടങ്ങിൽ കോളേജ് മാനേജർ ഫാ. എ.ജെ. പോൾ തുക കരുണ സ്കൂൾ വിദ്യാർഥികൾക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ സിസ്റ്റർ ജെമ്മയും പങ്കെടുത്തു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit