
മലബാർ ക്രിസ്ത്യൻ കോളേജിലൊരുക്കിയ ‘റോഡ് ടു ഖത്തർ’ പ്രദർശനം നാളിതുവരെയുള്ള ലോകകപ്പ് പോരാട്ടത്തിന്റെ നേരനുഭവം ഏറ്റുവാങ്ങുന്നതാണ്. 1930 മുതൽ 2018 വരെയുള്ള ജേതാക്കളുടെ ചിത്രങ്ങൾ, ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ, റഷ്യൻ ഗോൾക്കീപ്പർ യാഷിൻ എന്നിവരുടെയും ഇപ്പോഴത്തെ മിന്നും താരങ്ങളായ മെസി, റൊണാൾഡോ, നെയ്‌മർ തുടങ്ങിയവരുടെ വ്യത്യസ്‌തങ്ങളായ ചിത്രങ്ങളും ശ്രദ്ധേയമാണ്.
ഖത്തർ ലോകകപ്പിൽ ഔദ്യോഗിക ഗാനമാലപിച്ചവരുടെ ചിത്രവും കളിവിശേഷങ്ങളും പ്രദർശനത്തിലുണ്ട്. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രദർശനം ഒരുക്കിയത് പ്രൊഫ. എം സി വസിഷ്ഠ് ആണ്. ലോകകപ്പ് ചരിത്രത്തെക്കുറിച്ചുള്ള പോസ്റ്ററുകളും ഫുട്ബോൾ ഗ്രന്ഥങ്ങളും ഇതിൽ കാണാം. പ്രിൻസിപ്പൽ സച്ചിൻ പി ജെയിംസ് ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ ഹരിദാസ്, ഡോ. ഷിനോയ് ജസിന്ത്, വിദ്യാർഥികളായ ജെസ്റ്റിൻ അദ്വൈത്, ഹരിഗോവിന്ദ്, ആൻസ്റ്റൺ, ആദർശ് എന്നിവർ സംസാരിച്ചു.