പരപ്പിൽ എം.എം സ്കൂൾ ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ നൽകി, സന്ദർശകരെ വരവേൽക്കുന്നു
06 Jan 2023
News
കലോത്സവ വേദിയിലെത്തുന്നവരെ പരപ്പിൽ എം.എം സ്കൂൾ സ്വീകരിക്കുന്നത് ചായയും പലഹാരവും നൽകിയാണ്. ഓരോ ദിവസവും വ്യത്യസ്തമാണ് വിഭവങ്ങൾ. വ്യാഴാഴ്ച കോഴിക്കോടൻ ഹലുവകളുടെ വ്യത്യസ്ത ഇനവും ചായകളുംകൊണ്ട് രുചിമേളം തീർക്കുകയാണ്.
മ്മളെ കോഴിക്കോട് മ്മളെ സുലൈമാനി ബെരി കുട്ട്യേളെ ഹൽവ കണ്ട കണ്ടംകൂട്ടി കുടിച്ചോളി എന്ന് വിളിച്ചറിയിച്ച് വന്നവരെയെ വന്നവരെയെല്ലാം ആവോളം സൽക്കരിച്ചു. പുന്നാര കട്ടൻ, അതൃപ അതൃപ കട്ടൻ, മാഞ്ഞാള കട്ടൻ, പൈ കട്ടൻ തുടങ്ങിയ വ്യത്യസ്ത സുലൈമാനികളും ചീരാമുളക് ഹലുവ, കൊപ്ര ഹലുവ, അനാർ ഹലുവ, ഇളന്നി ഹലുവ തുടങ്ങിയ പത്തോളം ഹലുവകളും നൽകി. പരിപാടി പരിപാടികൾക്ക് ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ, ഖാലിദ്, പി.ടി.എ പ്രസിഡന്റ് ലബീബ് നജ്മത്ത് തുടങ്ങിയവർ നേതൃത്വം നൽകി.