ഐ.ഒ.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെട്ടു

28 Nov 2022

News Indian Olympic Association P.T. Usha IOA
ഐ.ഒ.എ. പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെട്ടു

ഐ.ഒ.എ.യുടെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പലരും രംഗത്തുവന്നു, പക്ഷെ ഉഷയ്ക്കെതിരേ മത്സരിക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെടുന്നത് പുതുചരിത്രമെഴുതി. ട്രാക്കിൽ റെക്കോഡുകൾ പിറക്കുന്നതുപോലെയായി ഉഷയുടെ സ്ഥാനലബ്ധിയും. 

ഞായറാഴ്ചയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം. ഒരു വനിത ഈ സ്ഥാനത്തെത്തുന്നതും ആദ്യമായി. മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു. ഐ.ഒ.എ.യുടെ പ്രസിഡന്റായാവരുടെ പട്ടിക പരിശോധിച്ചാൽ രാജകുടുംബാംഗങ്ങളെയും വൻ ബിസിനസുകാരെയുമൊക്കെയാണ് കാണാൻകഴിയുക. ആ സ്ഥാനത്താണ് നാട്ടിൻപുറത്തുകാരിയായ പി.ടി. ഉഷ എത്തുന്നത്. 

ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലൂടെ കായികരംഗത്തെ പുതിയപ്രതിഭകളെ കണ്ടെത്താനുള്ള ശ്രമംനടത്തുന്ന പി.ടി. ഉഷയുടെ വിസിൽ രാജ്യത്താകെയുള്ള കായികതാരങ്ങൾക്കായി ഇനി മുഴങ്ങും. രാജ്യസഭാംഗമായതിനുപിന്നാലെ പി.ടി. ഉഷയെത്തേടിയെത്തിയ സ്ഥാനലബ്ധി പയ്യോളിക്കും അംഗീകാരമായി. ഡിസംബർ പത്തിനാണ് ഔദ്യാഗികമായ ഫലപ്രഖ്യാപനം. 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit