ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഓണാഘോഷം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബീച്ചിലെ പോർട്ട് കൺസർവേറ്റർ ഓഫീസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 2 മുതൽ 11 വരെയാണ് ഓണാഘോഷം.
കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ, ഭട്ട് റോഡ് ബീച്ച്, കുറ്റിച്ചിറ, തളി, ബേപ്പൂർ എന്നീ വേദികളിൽ പരിപാടികൾ നടക്കും.
എ.ഡി.എം സി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.