പ്രിയപ്പെട്ട ഭാസ്കരേട്ടന്റെ കടയിൽ നിന്നും വീണ്ടും നുണയാം രുചിയേറിയ സർബത്ത്
03 Dec 2022
News Bhaskaretan's shop Sarbath shop
ഭാസ്കരേട്ടന്റെ കടയിൽ കിട്ടുന്ന രുചിയുള്ള സർബത്ത് കോഴിക്കോട്ടുകാർക്ക് ഏറെ പ്രിയമേറിയതായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട പൂട്ടേണ്ടിവന്നു.
എന്നാൽ, ഇനി കോഴിക്കോട്ടുകാർക്ക് സന്തോഷിക്കാം കാരണം സർബത്ത് കട വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പഴയ കടയുടെ അടുത്ത് തന്നെ പുതിയ രൂപത്തിലും ഭാവത്തിലും ഭാസ്കരേട്ടന്റെ കട പ്രവർത്തനം ആരംഭിച്ചു. ഇനി യഥേഷ്ടം നമ്മുക്ക് നുകരാം നമ്മുടെ ഇഷ്ട പാനീയങ്ങളെ.