കേളി 2024 ജൂലൈ 13 തളിയിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നു
13 Jul 2024
News Event
കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി ഫെല്ലോഷിപ്പ് പരിപാടിയിലെ വിദ്യാർഥികളുടെ വിവിധ കലാരൂപങ്ങളുടെ അവതരണമായ ‘കേളി 2024’ ശനിയാഴ്ച (ജൂലൈ 13) രാവിലെ 10.30ന് തളിയിലെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നു.
ഉച്ചയ്ക്ക് ഒന്നിന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും, സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ മുഖ്യാതിഥിയായിരിക്കും. ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കഥകളി വിഭാഗം മേധാവി കലാമണ്ഡലം രാധാകൃഷ്ണൻ, കലാകാരന്മാരായ കലാമണ്ഡലം ഗീതാപ്രസാദ്, കലാമണ്ഡലം ശ്രീരേഖ നായർ, കലാമണ്ഡലം തുളസികുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. പ്രശസ്ത നാടക-സിനി ആർട്ടിസ്റ്റായ കുട്ട്യേടത്തി വിലാസിനിയെ ചടങ്ങിൽ ആദരിക്കും.
ചെണ്ടവാദ്യം, കർണാടക സംഗീതം, ദഫ് മുട്ട്, മോഹിനിയാട്ടം, കഥകളി എന്നിവ പരിപാടിയുടെ ഭാഗമാകും. ചിത്രരചനാ പ്രദർശനവും നടക്കും. കഴിഞ്ഞ രണ്ട് വർഷമായി പങ്കെടുക്കുന്നവർ അതത് കലാരൂപങ്ങളിൽ പരിശീലനം നടത്തിവരുന്നു.