ബീ​ച്ചി​ലെ വെ​ൻ​ഡി​ങ് മാ​ർ​ക്ക​റ്റ് കം ​ഫു​ഡ് സ്ട്രീ​റ്റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും 26ന് ​

26 Feb 2024

News
ബീ​ച്ചി​ലെ വെ​ൻ​ഡി​ങ് മാ​ർ​ക്ക​റ്റ് കം ​ഫു​ഡ് സ്ട്രീ​റ്റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും 26ന് ​

ബീ​ച്ചി​ലെ വെ​ൻ​ഡി​ങ് മാ​ർ​ക്ക​റ്റ് കം ​ഫു​ഡ് സ്ട്രീ​റ്റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും 26ന് ​വൈ​കീ​ട്ട് ആ​റി​ന്  മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കു​മെ​ന്ന് മേ​യ​ർ ഡോ. ​എം. ബീ​ന ഫി​ലി​പ്പ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ചി​നെ രാ​ജ്യാ​ന്ത​ര ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബീ​ച്ചി​നെ ഫു​ഡ് സ്ട്രീ​റ്റാ​യി ഉ​യ​ർ​ത്തു​ക, ക​ച്ച​വ​ട​ക്കാ​ർ​ക്ക് പു​ന​ര​ധി​വാ​സം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ട്ട് ഒ​രു കൊ​ല്ല​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വും. 90 വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ര​ധി​വ​സി​പ്പി​​ക്കു​ക.

കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ൻ, ഫു​ഡ്സേ​ഫ്റ്റി വ​കു​പ്പി​ന്റെ ഫു​ഡ് സ്ട്രീ​റ്റ് എ​ന്നീ പ​ദ്ധ​തി​ക​ൾ സം​യോ​ജി​പ്പി​ച്ചാ​ണ് കോ​ർ​പ​റേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്, മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, മ​ന്ത്രി എ.​കെ. ശശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit