മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ ഓഗസ്റ്റ് 10ന് സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കും
10 Aug 2023
News Event
കോഴിക്കോട് കോർപ്പറേഷൻ വ്യവസായ വകുപ്പുമായി ചേർന്ന് ഓഗസ്റ്റ് 10-ന് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ പദ്ധതികൾ, സംരംഭം തുടങ്ങാൻ ആവശ്യമായ വിവിധ ലൈസൻസുകൾ എന്നിവ സംരംഭകർക്ക് മനസ്സിലാക്കാനുള്ള അവസരമായിരിക്കും ശിൽപശാല.
പിഎംഇജിപി, പിഎംഎഫ്എംഇ, ഇഎസ്എസ്, എംഎൻജി, ഒഎഫ്ഒഇ തുടങ്ങിയ പദ്ധതികൾക്കുപുറമെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കോർപ്പറേഷന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ശിൽപശാല നൽകും.