ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

14 Sep 2023

News
ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന്റെ  അപേക്ഷ തിയ്യതി സെപ്തംബർ 20 വരെ നീട്ടി നൽകി. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ തീയതിയാണ് നീട്ടിയത്. 2023 സെപ്തംബർ - 2024 മാർച്ച്  കാലയളവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 10 വർഷം പിന്നിട്ട പ്രോഗ്രാമിന്റെ ഇരുപത്തി ആറാമത്  ബാച്ചാണിത്.  ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.

ഇന്റേർൺഷിപ്പിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ www.dcipkkd.in എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ചാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്.

പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ആറ് മാസമാണ്‌ ഇന്റേർൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ്‌ തെരഞ്ഞെടുപ്പ്. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക്  +919633693211, +919526769697 വിളിക്കുകയോ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit