
ജില്ലയിൽ ചെറുവണ്ണൂർ വില്ലേജിൽ ഡിജിറ്റൽ ഭൂസർവേക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിച്ചു. റീസർവേ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.......
പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷനായി. ഉത്തരമേഖല സർവേ ജോയന്റ് ഡയറക്ടർ ഡി. മോഹൻദേവ് പദ്ധതി വിശദീകരിച്ചു. എ.ഡി.എം. സി. മുഹമ്മദ് റഫീഖ്, ആർ.ഡി.ഒ. സി. ബിജു, അസിസ്റ്റന്റ് സർവേ ഡയറക്ടർ എൻ.കെ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, എ.കെ. സുഗതൻ, വി.പി....പ്രവിത, കെ.കെ. ലിസി, പി. ജോന, എം. കുഞ്ഞമ്മദ്, രാജൻ മരുതേരി, കെ.കെ. ബാലൻ, എസ്.പി. കുഞ്ഞമ്മദ്, കിഴക്കയിൽ ബാലൻ, മനോജ് ആവള, ഇ.കെ. അൻവർ സാദത്ത് തുടങ്ങിയവർ ...സംസാരിച്ചു.......