മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു

22 May 2023

News
മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചു

മുക്കം ബസ് സ്റ്റാൻഡിൽ ബസ് സമയവിവര ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡ് സ്ഥാപിച്ചു. ഇതിലൂടെ ബസുകളുടെ പേരും റൂട്ടും സമയവും ഇനി ലഭ്യമാകും. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിന്റെ സാങ്കേതികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുക്കം ബസ്‌സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോഴെത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക് മനസ്സിലാക്കാം.  ഏത് ബസ്‌സ്റ്റോപ്പുകളിലെയും ബസ് സമയം അറിയാനും മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളുടെ തത്സമയവിവരങ്ങൾ ഉടൻ ലഭ്യമാകും. മുക്കം ബസ്‌സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു ഡിജിറ്റൽ ഡിസ്‌പ്ലേ ഉദ്ഘാടനംചെയ്തു.

വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദിനി അധ്യക്ഷയായി. ഇ. സത്യനാരായണൻ, പ്രജിത പ്രദീപ്, വി.അബ്ദുൽ മജീദ്, എം. മധു, എ. അബ്ദുൽ ഗഫൂർ, അശ്വതി സനൂജ്, എം.വി. രജനി, പി. ജോഷില, വസന്തകുമാരി, റംല ഗഫൂർ, പി. ബിന്ദു, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻറ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി അനീസ് ഇന്റിമേറ്റ്, വൈസ് പ്രസിഡൻറ്് എം.ടി. അസ്‌ലം, മുക്കം ബാലകൃഷ്ണൻ, മുഹമ്മദ് കക്കാട്, റഫീഖ് വവാച്ചി, വഹാബ് കളരിക്കൽ, സി. ഫസൽ ബാബു, ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസ് പി.ആർ.ഒ. ആഷിഖ് അലി ഇബ്രാഹിം, ബൈജു, എൻ.എം. ഹാഷിർ, മൂസക്കുട്ടി നെല്ലിക്കാപറമ്പ് എന്നിവർ പങ്കെടുത്തു.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit