ആഘോഷ പകലുകൾ തീർത്ത് ചുവട് അയൽക്കൂട്ട സംഗമം

28 Jan 2023

News
ആഘോഷ പകലുകൾ തീർത്ത്‌ ‘ചുവട്‌’ അയൽക്കൂട്ട സംഗമം

കുടുംബശ്രീ രജത ജൂബിലി ദിനത്തിൽ ജില്ലയിലെ 25,343 അയൽക്കൂട്ടങ്ങളിലാണ്‌ ആഘോഷം നടന്നത്‌. ആട്ടവും പാട്ടും ചർച്ചകളുമായി ആഘോഷ പകലുകൾ തീർത്ത്‌ ‘ചുവട്‌’ അയൽക്കൂട്ട സംഗമം. സ്‌ത്രീകൾ, വയോജനങ്ങൾ, ട്രാൻസ്‌ജെൻഡറുകൾ, കുട്ടികൾ എന്നിവരെല്ലാം  ഭാഗമായി.

ഹരിത നിയമാവലി പാലിച്ചായിരുന്നു പരിപാടി.  കുരുത്തോലകൾ, പൂക്കൾ എന്നിവകൊണ്ട്‌ വേദികൾ  അലങ്കരിച്ചു. മെടഞ്ഞ ഓലകളിലെഴുതി പോസ്‌റ്ററും ഒരുക്കി.

 ഓരോ യൂണിറ്റിലും അയൽക്കൂട്ട ഗാനത്തോടെയായിരുന്നു തുടക്കം. തുടർന്ന്‌ യുട്യൂബ്‌ ചാനൽ വഴി മന്ത്രി, എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എന്നിവരുടെ സന്ദേശം കേട്ടു. 

 തലമുറ സംഗമം, കാവ്യസദസ്സ്‌‌, സംഗീത പരിപാടി, കലാവിരുന്നുകൾ തുടങ്ങിയവ നടന്നു. അംഗങ്ങളുടെയും പ്രദേശത്തെയും  കുടുംബങ്ങളുടെ  വികസന ആവശ്യങ്ങൾ ചർച്ചചെയ്‌ത്‌ റിപ്പോർട്ട്‌ എഡിഎസിന്‌ കൈമാറി. സെമിനാറും ചർച്ചയും സംഘടിപ്പിച്ചു. സ്‌നേഹദീപം തെളിച്ച്‌ ദേശീയഗാനത്തോടെയാണ്‌ സമാപിച്ചത്‌.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit