ചുറ്റുവട്ടം അവാർഡ് സെമിനാർ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു

15 Nov 2023

News
‘ചുറ്റുവട്ടം അവാർഡ്’ സെമിനാർ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു

മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് നടത്തുന്ന ‘ചുറ്റുവട്ടം അവാർഡ്’ സെമിനാർ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. മാലിന്യമുക്ത കേരളം, ലഹരിമുക്ത കേരളം എന്ന വലിയ ലക്ഷ്യം സാധിച്ചെടുക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. 

അയൽവാസികളോടുള്ള സ്നേഹവും കരുതലുമാണ് ജീവിതയാത്രയിൽ നമ്മളെ മുന്നോട്ട് നയിക്കുകയെന്ന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. സ്ത്രീശാക്തീകരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റസിഡന്റ്സ് അസോസിയേഷനുകൾ ഒന്നിച്ചു നിന്നാൽ വിശപ്പുരഹിത സമൂഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാർ പരമ്പരയുടെ വെബ് സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി.തോമസ്, മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം. തേവര എന്നിവർ പ്രസംഗിച്ചു. 

വിവിധ വിഷയങ്ങളിൽ സിഡബ്ല്യുആർഡിഎം ഡയറക്ടർ മനോജ് പി.സാമുവൽ, ഡോ. കെ.ആർ.രഞ്ജിത്ത്,ബി.വിവേക്, ഡോ. റീന അനിൽകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit