കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴപ്രദർശനം ഗാന്ധി പാർക്കിൽ
06 May 2023
News Event
കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ വിവിധതരം മാമ്പഴങ്ങളുടെയും അപൂർവ സങ്കരയിനങ്ങളുടെയും മനംമയക്കുന്ന രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള സുവർണാവസരമാണ് സൊസൈറ്റി ഗാന്ധി പാർക്കിൽ ഒരുക്കിയത്. പാലക്കാട് മുതലമടയിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രധാന ആകർഷകം.
അൽഫോൻസ, കുദാദത്ത്, ബംഗനപ്പള്ളി തുടങ്ങി ഇന്ത്യയിലെ പേരുകേട്ട മാമ്പഴ ഇനങ്ങളായ മൽഗോവ, കാലപ്പാടി, പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ബങ്കള്ളോറ (തോത്താപുരി), പ്രിയൂർ ഇനങ്ങളും വൈവിധ്യമാർന്ന ചിന്നസുവർണരേഖ, ബനട്ട് അൽഫോൻസാ ഇനങ്ങളും വലുപ്പംകൊണ്ട് അത്ഭുതം സൃഷ്ടിക
സൃഷ്ടിക്കുന്ന ആനത്തലയൻ, അമ്മിണി, മഹാരാജാ പസന്ത് ഇനങ്ങളും രുചിഭേദത്തിൽ മികച്ചുനിൽക്കുന്ന നാടൻ ചക്കരക്കുട്ടിയും പ്രദർശനത്തിനും വിൽപനക്കുമായുണ്ട്.