കോഴിക്കോട് ബീച്ചിൽ കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ഫ്ലവർഷോ

17 Jan 2023

News
കോഴിക്കോട് ബീച്ചിൽ കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ഫ്ലവർഷോ

കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ഫ്ലവർഷോ 20 മുതൽ 29-വരെ ബീച്ച് ഗ്രൗണ്ടിൽ നടക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ നഴ്സറികൾ, വ്യക്തികൾ തുടങ്ങിയവർ പതിനയ്യായിരം ചതുരശ്രമീറ്ററിൽ ഒരുക്കുന്ന പുഷ്പപ്രദർശനത്തിൽ പങ്കാളികളാവുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇറക്കുമതിചെയ്യുന്ന പുഷ്പങ്ങളും ചെടികളും മേളയിൽ ലഭ്യമാവും. കൂടാതെ പുഷ്പാലങ്കാരവും കുടുംബശ്രീയുടെ ഭക്ഷണശാലയും മേളയുടെ ആകർഷണമാവും. എൺപതിൽപ്പരം മത്സരങ്ങൾ,...കാർഷിക സെമിനാറുകൾ, പുഷ്പാലങ്കാര പരിശീലനം തുടങ്ങിയവ നടക്കും. എല്ലാദിവസവും വൈകീട്ട് കലാപരിപാടികളുണ്ടാവും. മേളയ്ക്ക് മുന്നോടിയായി 18-ന് വൈകീട്ട് അഞ്ചിന് ഗാന്ധി പാർക്ക്‌ മുതൽ ബീച്ച് വരെ പുഷ്പാലങ്കാര വാഹനഘോഷയാത്രയുണ്ടാവും. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 60 രൂപയും വിദ്യാർഥികൾക്ക് 30 രൂപയും വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് സംഘമായി എത്തുന്നവർക്ക് 10 രൂപയുമാണ്.

ജനറൽ കൺവീനർ അംബിക രമേശ്, മീഡിയാ കമ്മിറ്റി കൺവീനർ എം. രാജൻ, വൈസ് ചെയർമാൻ പുത്തുർമഠംചന്ദ്രൻ, എം.എ. ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit