ഇസ്ലാംമത പ്രവാചകൻ മുഹമ്മദ് നബിയുടെ സ്മരണയിൽ വിശ്വാസികൾ നബിദിനമാഘോഷിച്ചു

29 Sep 2023

News
ഇസ്ലാംമത പ്രവാചകൻ മുഹമ്മദ്‌ നബിയുടെ സ്‌മരണയിൽ വിശ്വാസികൾ നബിദിനമാഘോഷിച്ചു

മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച്‌ റാലികളും പ്രഭാഷണങ്ങളും കലാപരിപാടികളോടുകൂടി  ഇസ്ലാംമത വിശ്വാസികൾ നാടെങ്ങും നബിദിനമാഘോഷിച്ചു. രാവിലെ മുതൽ കുട്ടികളും മുതിർന്നവരും അണിചേർന്ന വർണാഭ ഘോഷയാത്രകളുണ്ടായി. മധുര പലഹാരങ്ങളും പായസ  വിതരണവും ഉച്ചയ്‌ക്ക്‌ അന്നദാനവും സംഘടിപ്പിച്ചു. വീടുകളിലും പള്ളികളിലും മദ്രസകളിലും മൗലീദ്‌ പാരായണവുമുണ്ടായി. ടൗണ്‍ ഏരിയാ സുന്നി സംയുക്ത സമിതി നബിദിന റാലി മുഖദാര്‍ കടപ്പുറത്ത് നിന്നാരംഭിച്ച്‌  ഫ്രാന്‍സിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. എം കെ രാഘവന്‍ എംപി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഇല്‍യാസ് കുണ്ടുങ്ങല്‍ സ്വാഗതവും മനാഫ് കുണ്ടുങ്ങല്‍ നന്ദിയും  പറഞ്ഞു.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit