അഷ്റഫ് കോഴിക്കോട് റഫിയുടെ 125 ഗാനങ്ങൾ 12 മണിക്കൂർ തുടർച്ചയായി പാടി റെക്കോഡ് സൃഷ്ടിച്ചു
22 May 2024
News
റഫിയുടെയും അദ്ദേഹത്തിന്റെ ഗാനങ്ങളുടെയും കടുത്ത ആരാധകനായ അഷ്റഫ് കോഴിക്കോട് റഫിയുടെ 125 ഗാനങ്ങൾ 12 മണിക്കൂർ തുടർച്ചയായി പാടിയാണ് റെക്കോഡ് സൃഷ്ടിച്ചത്. ചൊവ്വാഴ്ച ടൗൺഹാളിൽ നടന്ന ‘യാദോം കി ബാരാത്’ സംഗീതപരിപാടിയിൽ അഷ്റഫ് പാടി തകർത്തു. പാളയം പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് അഷ്റഫ്. റേഡിയോയിൽ നിന്ന് റഫി ഗാനങ്ങൾ തുടർച്ചയായി കേട്ടുപഠിച്ചുകൊണ്ടാണ് സംഗീത സപര്യക്ക് ഒരുങ്ങിയത്.
അഷ്റഫിന് റഫി ഗാനങ്ങളോടുള്ള പ്രണയം മനസ്സിലാക്കിയ കോഴിക്കോട്ടെ റഫി ലവേഴ്സ് മ്യൂസിക് അസോസിയേഷൻ പാടാനായുള്ള അവസരം നൽകുകയായിരുന്നു. 94 കരോക്കെ ഗാനങ്ങളും 31ലൈവ് ഓർക്കസ്ട്രയുമാണ് അവതരിപ്പിച്ചത്. ഇതിന് മുമ്പ് റഫിയുടെ 100 ഗാനങ്ങൾ ആലപിച്ച് റെക്കോഡ് സൃഷ്ടിച്ചയാളാണ് അഷ്റഫ്. 125 ഗാനങ്ങൾ പാടിക്കൊണ്ട് തന്റെ തന്നെ റെക്കോഡ് ഭേദിക്കുകയാണ് ലക്ഷ്യം.