പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതി 'സേവി'ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴയാത്രയിൽ ആയിരം വിദ്യാർഥികൾ പങ്കെടുക്കും

03 Jul 2023

News
പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതി 'സേവി'ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴയാത്രയിൽ  ആയിരം വിദ്യാർഥികൾ പങ്കെടുക്കും

പരിസ്ഥിതിവിദ്യാഭ്യാസ പദ്ധതി 'സേവി'ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മഴയാത്ര 15-ന്‌ ശനിയാഴ്ച നടക്കും. ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ, ജേസീസ് നാദാപുരം, കുറ്റ്യാടി എം.ഐ.യു.പി. സ്കൂൾ പൂർവവിദ്യാർഥി സംഘടന മോസാക്ക്, റെഡ്ക്രോസ്, ചുരം സംരക്ഷണസമിതി എന്നിവയുമായി സഹകരിച്ചാണ് യാത്ര.

രാവിലെ ഒമ്പതുമണിക്ക് പക്രംതളത്തുനിന്നും ആരംഭിച്ച് ചൂരണി റോഡിലൂടെ രണ്ടാം വെള്ളച്ചാട്ടത്തിന് സമീപം യാത്ര അവസാനിക്കും. ആയിരം വിദ്യാർഥികൾ പങ്കെടുക്കും. ഒരുവിദ്യാലയത്തിൽനിന്ന്‌ പരമാവധി 50 കുട്ടികൾക്കുമാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. പങ്കെടുക്കുന്ന സ്കൂളുകൾ ഏഴിനകം 9562734732 എന്ന നമ്പറിൽ രജിസ്റ്റർചെയ്യണം.സ്വാഗതസംഘം രൂപവത്കരണയോഗം മുൻ ഡി.ഡി.ഇ. ഇ.കെ. സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit