
ദുരന്തങ്ങളിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അതിന് അവസരമൊരുക്കുന്നു. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള അംഗീകൃത സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഐ.എ.ജി (ഇന്റർ ഏജൻസി ഗ്രൂപ്പ്)ലേക്ക് അംഗങ്ങളാകാം. താല്പര്യമുള്ള സംഘടനകൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ഈ ജനുവരി 31 നകം പൂരിപ്പിക്കുക. ദുരന്ത മുഖത്ത് നമുക്ക് സഹായത്തിന്റെ കൈകോർക്കാം...