
കോഴിക്കോട്: സൈലം അവാർഡ്സിന്റെ മൂന്നാമത്തെ എഡിഷൻ കഠിനാധ്വാനം മൂല്യം ഉൾക്കൊണ്ട കുട്ടികളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കോഴിക്കോട്ടെ സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് വിദ്യാർഥികൾ സംബന്ധിച്ചു. ഇത് കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡൻറ്സ് അവാർഡ് പ്രോഗ്രാമായി മാറി. എയിംസിൽ നിന്നും ഐ.ഐ.ടികളിൽ നിന്നും എൻ.ഐ.ടികളിൽ നിന്നും വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുമായി 2476 ഡോക്ടർമാരും എൻജിനീയർമാരുമാണ് അവാർഡുകൾ സ്വീകരിക്കാൻ പങ്കെടുത്തത്.
ഗ്ലോബൽ റാങ്കിംഗുകൾ നേടിയ സൈലം കോമേഴ്‌സ് വിദ്യാർഥികൾ വേദി പങ്കുവെച്ചു. സൈലം സി.ഇ.ഒ ഡോ. എസ്. അനന്തു, ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സൗത്ത് ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് സ്ഥാപനങ്ങളിലൊന്നായ സൈലം ഇപ്പോൾ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ മൂന്ന് ബാച്ചുകൾ വിജയകരമായി സൈലത്തിൽ നിന്നു പഠനം പൂർത്തിയാക്കി. അവരുടെ നേട്ടങ്ങൾ ആഘോഷിക്കാൻ സൈലം ഈ ചടങ്ങ് സംഘടിപ്പിച്ചു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി തുടങ്ങിയവർ പരിപാടിയെ പ്രകാശവാന്മാക്കി.
NEET, JEE കോച്ചിംഗിനു പുറമേ PSC, SSC, ബാങ്കിംഗ്, റെയിൽവേ കോച്ചിംഗും CA, ACCA, CMA കോമേഴ്‌സ് പ്രീമിയം ക്ലാസുകളും സൈലം നൽകിയുവരുന്നു. സൈലം ആപ്ലിക്കേഷൻ വഴി അഞ്ച് ലക്ഷം വിദ്യാർഥികളും 25 സെൻററുകളിൽ 30,000 വിദ്യാർഥികളും പഠനം തുടരുന്നു. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും സൈലത്തിനുള്ള കാമ്പസുകൾ പ്രവർത്തിക്കുന്നു. കേരളത്തിലെ ട്യൂഷൻ സെൻററുകളും 40-ലധികം യൂട്യൂബ് ചാനലുകളിലൂടെ 90 ലക്ഷത്തിലധികം വിദ്യാർഥികളും സൈലത്തിൽ പഠിക്കുന്നുണ്ട്.
NEET 2025 എഴുതുന്നവർക്കായുള്ള ക്രാഷ് കോഴ്സിനും ആറു മുതൽ 10 വരെ ക്ലാസുകളിലെ ഫൗണ്ടേഷൻ പ്രോഗ്രാമിനും കൂടാതെ NEET - JEE റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള പുതിയ അഡ്മിഷനുകളും ഇപ്പോൾ സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്.