
ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയുമായി "മിറാക്കോളോ", " ദി വിസ്‌പറിംഗ് സീ" തിരിച്ചെത്തിയിരിക്കുന്നു. കോഴിക്കോട് മറൈൻ ഗ്രൗണ്ട് സന്ദർശിക്കുക, മലബാറിന്റെ ഭൂമിയിൽ ഇത്തരത്തിലുള്ള ആദ്യത്തേ സാഗരവിസ്മയത്തിനു സാക്ഷ്യം വഹിക്കുക. ഒക്ടോബർ 28 മുതൽ നവംബർ 27 വരെയാണ് പരിപാടി.
"നീൽ എന്റർടൈൻമെന്റ്" ആണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്താണ് സാഗരവിസ്മയമൊരുക്കിയിരിക്കുന്നത്.
"മിറാക്കോള", ദി വിസ്‌പറിങ് സീ എന്ന എക്സ്പോയുടെ പ്രദർശനം കോഴിക്കോട് മറൈൻ ഗ്രൗണ്ടിലാണ് ഒരുക്കിയത്. പ്രവർത്തി ദിവസങ്ങളിലിൽ ഉച്ചയ്ക്ക് 2 മാണി മുതൽ രാത്രി 9 മണിവരെയും, അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയും ആണ് പ്രദർശന സമയം. മുതിർന്നവർക്ക് 120 രൂപ, 9 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 രൂപ എന്ന നിരക്കിലാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്.
കോഴിക്കോടിന് അഭിമാനിക്കാം ഈ സാഗരവിസ്മയത്തിലൂടെ. ചരിത്രത്തിന്റെ നാൾവഴിയിൽ ഒരിടത്തുംതന്നെ ചലിക്കുന്ന (പോർട്ടബിൾ) അണ്ടർ വാട്ടർ അക്വാറിയം എന്ന ആശയം രൂപപെട്ടിട്ടോ നിർമിക്കപെട്ടിട്ടോ ഇല്ല.