
ദുബായ് തെരുവുകളിൽകൂടി ഓടാൻ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ (1500 കിലോ ഗ്രാം തൂക്ക)മുള്ള സൈക്കിൾ കോഴിക്കോട്ട് റെഡിയായി. ഇൻഡൊ അറബ് ആർട്ട് ഫെസ്റ്റിന്റെ ഭാഗമായാണ് ഈ സൈക്കിൾ നിർമിച്ചതെന്നു ചിത്രകാരൻ എം.ദിലീഫ് പറഞ്ഞു. 26 മുതൽ ലോക സൈക്കിൾ ദിനമായ ജൂൺ 3 വരെയാണ് ദുബായ് തെരുവുകളിൽ ഈ സൈക്കിൾ ഓടുക.
ദിലീഫിന്റെ മുക്കത്തെ വീട്ടിൽ വച്ച് ദിലീഫും അൻപതോളം കലാകാരന്മാരും ചേർന്നിട്ടാണ് സൈക്കിൾ നിർമിച്ചത്. മുതലക്കുളം മൈതാനിയിൽ പരീക്ഷണ സവാരി വിജയകരമായി നടത്തിയിരുന്നു. ടൈം എക്സ്പ്രസ് കാർഗോ ആണു സൈക്കിൾ ദുബായിൽ എത്തിക്കുന്നത്. നിലവിലെ ഗിന്നസ് റെക്കോർഡ് തിരുത്തുന്നതാണ് ഈ സൈക്കിളിന്റെ ഭാരം.