
‘അമൃത് ഭാരത് സ്റ്റേഷൻ’ പദ്ധതിയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ സൗകര്യങ്ങൾ നവീകരിക്കുന്നു പ്രവൃത്തികൾ വേഗത്തിൽ പ്രോഗാമിക്കുന്നു. അത്യാധുനിക വിശ്രമമുറി, പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര സ്ഥാപിക്കൽ എന്നിവ നടക്കുന്നു. വിശാലമായ പാർക്കിങ് സൗകര്യവും 2396 ചതുരശ്ര മീറ്ററിൽ, പിന്നെ പ്രധാന റോഡിൽ നിന്നു സ്റ്റേഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനു വിപുലമായ സംവിധാനങ്ങൾ എന്നിവയും ഏർപെടുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷാ കണക്കിൽ എടുത്തും, യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിങ് സൗകര്യങ്ങൾക്കും വേണ്ടി സ്റ്റേഷൻ വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. കൂടാതെ, ചുറ്റുമതിൽ സ്ഥാപിച്ച് വളപ്പിൽ പൂട്ടുകട്ടകൾ പാകും.
അമൃത് ഭാരത് പദ്ധതിയിൽ 7.587 കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ടത്തിൽ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഘട്ടംഘട്ടമായി വിപുലീകരിച്ചുകൊണ്ടു റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുവാനാണ് ലക്ഷ്യം.
കുടിവെള്ളം, വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ആവശ്യമായ മേൽക്കൂര, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് നടപ്പാലം, ആധുനിക സൗകര്യത്തോടെ ശുചിമുറി, ഫാനുകൾ, കൂടുതൽ ഇരിപ്പിടങ്ങൾ, എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.