
അശോകപുരം ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ വനിതാദിനത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രാഗല്‌ഭ്യം തെളിയിച്ച 30 വനിതകളെ ആദരിച്ചു.
കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. കോർട്ട് കോംപ്ലക്സിൽനടന്ന സ്വയംപ്രതിരോധ പരിശീലനപരിപാടി രണ്ടാം അഡീഷണൽ ജില്ലാജഡ്ജി പി. സൈദലവി ഉദ്ഘാടനംചെയ്തു. ഫാസ്റ്റ്‌ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ. പ്രിയ വനിതാദിനസന്ദേശം നൽകി. കുടുംബകോടതി ജഡ്ജി പി. പ്രിയ ചന്ദ്,.ജിസ്‌ട്രേറ്റ് വി.ആർ. രമ്യ എന്നിവർ സംസാരിച്ചു. മുതിർന്ന വനിത കെ. ശാന്തയെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി. ഷീന, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. റസീന എന്നിവർ ക്ലാസുകളെടുത്തു.
ആരോഗ്യമേഖലയിലെ തൊഴിലിടങ്ങളിൽ വനിതാ ഫാർമസിസ്റ്റുമാരുടെ ജോലിസുരക്ഷിതത്വം ഉറപ്പുവരുത്തുക, ജോലിസ്ഥലത്ത് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെ.പി.പി.എ.) നേതൃത്വത്തിൽ നടന്ന ‘ആരവം’ വനിതാഫാർമസിസ്റ്റ് സംഗമം ആവശ്യപ്പെട്ടു.
വെള്ളിമാടുകുന്ന് സമന്വയ റസിഡൻറ്‌സ് വനിതാദിനത്തിൽ വനിതകളുടെ വാക്കത്തോൺ നടത്തി. എഴുപതിലേറെ വനിതകൾ പങ്കെടുത്തു. സി.ഐ. എം.ടി. ജേക്കബ് ഫ്ളാഗ് ഓഫ് ചെയ്തു.