
കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ സംഘടിപ്പിക്കുന്ന ‘വുമൺ ട്രാവൽ വീക്ക്’ വിനോദയാത്ര പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയെ സ്നേഹിക്കുന്ന പെണ്ണുങ്ങൾക്കായി കെ.എസ്.ആർ.ടി.സി. താമരശ്ശേരി ഡിപ്പോ ഒരുക്കുന്ന വിനോദയാത്ര പരിപാടി ‘വുമൺ ട്രാവൽ വീക്കിന്’ ആവേശകരമായ തുടക്കം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിനോദയാത്ര പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
മാർച്ച് എട്ടു മുതൽ 13 വരെ വനിതകൾക്ക് മാത്രമായി ‘വുമൺ ടാ വൽ വീക്ക്’ എന്ന പേരിൽ പ്രത്യേക വിനോദയാത്രാ പാക്കേജാണ് ഡിപ്പോ ഒരുക്കിയിട്ടുള്ളത്. തുഷാരഗിരി-വനപർവം -പൂക്കോട്, നെല്ലിയാമ്പതി, മൂന്നാർ സർവീസുകൾക്കും ഗവി, വാഗമൺ സർവീസിനും പുറമേ വണ്ടർലാ അമ്യൂസ്മെൻറ് പാർ ക്ക്, എടയ്ക്കൽ, കൊടൈക്കനാൽ, മൈസൂർ എന്നിവിടങ്ങളിലേക്കാണ് സ്ത്രീകൾക്ക് മാത്രമായി യാത്രകൾ സംഘടിപ്പിക്കുന്നത്.
Kozhikode District Instagram Page