
ജില്ലാ പഞ്ചായത്തിനുകീഴിലുള്ള 42 സർക്കാർ ഹൈസ്കൂളിൽ മാലിന്യ സംസ്കരണ പ്ലാന്റ് ഒരുക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഒരു കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. പരിശോധനയിൽ മിക്ക സ്‌കൂളിലെയും മാലിന്യ സംസ്‌കരണം അശാസ്‌ത്രീയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാട് നടപടി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.
അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാൻ അനുമതിയാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കോഴിക്കോടും കക്ഷിചേരും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, സ്ഥിരംസമിതി അധ്യക്ഷരായ പി സുരേന്ദ്രൻ, കെ വി റീന, വി പി ജമീല, എൻ എം വിമല, ജില്ലാ പഞ്ചായത്തംഗങ്ങളായ സുരേഷ് കൂടത്താംകണ്ടി, മുക്കം മുഹമ്മദ്, പി ഗവാസ്, നാസർ എസ്‌റ്റേറ്റ്‌മുക്ക്, പി ടി എം ഷറഫുന്നീസ തുടങ്ങിയവർ സംസാരിച്ചു.