വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലെ പ്രധാനവേദിയിലെത്തുന്ന സന്ദർശകരെ വരവേൽക്കാൻ കേരള പോലീസിന്റെ ചൂടുള്ള...
06 Jan 2023
News
കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ചേർന്നാണ് മേളയ്കെത്തുന്നവർക്കെല്ലാം നല്ല അസൽ ചുക്കുകാപ്പി നൽകുന്നത്. ആയതിനാൽ വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലെ പ്രധാനവേദിയിലെത്തിയാൽ ഡാൻസും കാണാം നല്ല ചൂടുകാപ്പിയും ആസ്വദിക്കാം. ജൈവ ഉത്പന്നങ്ങൾ പ്രത്യേകമായെത്തിച്ചാണ് കാപ്പിയൊരുക്കുന്നത്. ആദ്യദിവസം മുതൽ വൻതിരക്കാണ് പ്രവേശനകവാടത്തിനരികിലെ പോലീസ് കാപ്പി കൗണ്ടറിൽ.