അനീമിയനിർണയവും ചികിത്സയും ഉറപ്പാക്കുന്ന വിളർച്ചമുക്ത കേരളം വിവ കാമ്പയിൻ ജില്ലയിൽ തുടങ്ങി
24 Feb 2023
News
15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയനിർണയവും ചികിത്സയും ഉറപ്പാക്കുന്ന ‘വിളർച്ചമുക്ത കേരളം’ ‘വിവ’ കാമ്പയിൻ ജില്ലയിൽ തുടക്കമായി.
മേയർ ഡോ.ബീനാഫിലിപ്പ് വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ ഉദ്ഘാടനംചെയ്തു. ശരിയായ രീതിയിലൂടെയുള്ള ഭക്ഷണക്രമത്തിലൂടെ വിളർച്ച നിയന്ത്രിക്കാനാവണമെന്നും വ്യായാമം ഒരു ശീലമാക്കണമെന്നും മേയർ പറഞ്ഞു. ജില്ലയിലെ കൗമാരപ്രായക്കാരായ കുട്ടികളുടെ ഇടയിൽ മാനസിക ശാരീരിക ആരോഗ്യ ബോധവത്കരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും നടത്തിയ ‘കൈയൊപ്പ്’ പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനേഷ് കുമാർ എ.പി. അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ടി. മോഹൻദാസ്, എൻ.കെ.കെ.പി. നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, കെ. മുഹമ്മദ് മുസ്തഫ, അനിത, സി. ദിവ്യ, മഞ്ജു എന്നിവർ സംസാരിച്ചു.