
കലിക്കറ്റ് സൈനിക കൂട്ടായ്മ കാർഗിൽ വിജയ് ദിവസ് വ്യത്യസ്ത രീതിയിൽ ആഘോഷിച്ച്. കോഴിക്കോട്ടെയും വടകരയിലെയും തെരുവിലെ ആളുകൾക്ക് പൊതിച്ചോറ് നൽകുകയും, ചേവായൂർ ലെപ്രസി അനാഥമന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയുമാണ് ഈ പ്രാവശ്യം സൈന്യം ദിനം ആചരിച്ചത്.
സൈനിക കൂട്ടായ്മ ഓഫീസിൽ നടന്ന ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർ യുദ്ധസ്‌മരണകൾ പങ്കുവച്ചു. ക്യാപ്‌റ്റൻ നന്ദനൻ കരുമല, പ്രേമൻ തേനാകുഴി, സൈനിക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് അബ്ദുൾ റസാഖ് കരുമല, സെക്രട്ടറി നിതിൻ കുന്നമംഗലം, ജോ. സെക്രട്ടറി മോഹനൻ കണ്ണാടിക്കൽ, സുബേദാർ ശിവപ്രസാദ് ചൂലൂർ, സൈനികരായ ഗോകുൽ, അരുൺ, സുനിലാൽ, റോഷിത് എന്നിവർ സംസാരിച്ചു.