വെള്ളനൂർ കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ അക്ഷരപ്രയാണ യാത്രക്ക് സ്വീകരണം നൽകി വിദ്യാർഥികളും അധ്യാപകരും.
30 Oct 2024
News
ചാത്തമംഗലത്ത്, വെള്ളനൂർ കുന്നമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അക്ഷരപ്രയാണ യാത്രയെ ആഘോഷിച്ചു. നൃത്തം, കവിതാ ആലാപനം, ഗാനം, സ്കിറ്റ്, ഡ്രിബ്ളിങ് തുടങ്ങിയവ അവതരിപ്പിച്ചും വിദ്യാർഥികൾ അക്ഷര പ്രയാണ യാത്രയെ ആവേശമാക്കി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ മനോജ് തെക്കേടത്ത് 'ൻ' അക്ഷരം പ്രിൻസിപ്പൽ ഡോ.ജിസ ജോസും, പ്രിൻസിപ്പൽ ഡോ.ക.എം.നൗഫലും, ഇംഗ്ലിഷ് അസിസ്റ്റന്റ് പ്രഫസർ ഡോ.റോഷി കെ.ദാസ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ.ജിസ ജോസ് ഉദ്ഘാടനം നടത്തി, കെ. ദേവിക, ഷാമിൽ, എ.ഐശ്വര്യ, ഫാത്തിമ ഫിദ, കെ. റിയ, അനന്ത കൃഷ്ണൻ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.