
‘വീട്’ പ്രദർശനത്തിന് ശനിയാഴ്ച സ്വപ്നനഗരി മൈതാനത്ത് തുടക്കമാകും. വീടു നിർമിക്കാൻ വേണ്ടതെല്ലാം ഒറ്റമേൽക്കൂരയ്ക്കു കീഴിൽ സമ്മേളിക്കുന്ന. പ്രദർശനം രാവിലെ പതിനൊന്നു മുതൽ രാത്രി എട്ട് വരെയാണു നടക്കുക. വനിത വീട് മാസിക സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ ഉണ്ടാകും. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണു മുഖ്യപ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ പുതുക്കിപ്പണിയാനും ഇന്റീരിയറിനു മോടികൂട്ടാനും വേണ്ടതെല്ലാം പ്രദർശനത്തിലുണ്ടാകും.
ടൈൽ, സാനിറ്ററിവെയർ എന്നിവയിലെ ഏറ്റവും പുതിയ മോഡലുകളുടെ നീണ്ടനിരയുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. വെർച്വൽ റിയാലിറ്റിയിലൂടെ സ്വപ്നവീട് പൂർത്തിയാകുമ്പോൾ എങ്ങനെയിരിക്കുമെന്ന് കണ്ടറിയാനുള്ള സൗകര്യം ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുണ്ടാകും.
ലൈഫ് ഇൻസ്പയേഡ്, കോൺകോഡ്, ലിവ, ഗോദ്റെജ് ഇന്റീരിയോ, ആക്ടീവ് ഡിസൈൻസ്, കാൾസ്, ഐഡിയൽ ഡെക്കോർ എന്നിവയുടെ സ്റ്റാളുകളിൽ ഏറ്റവും പുതിയ മോഡൽ അടുക്കളകൾ കണ്ടറിയാം. സ്റ്റീൽ, അലൂമിനിയം, ഫൈബർ, എൻജിനീയേർഡ് വുഡ്, യുപിവിസി എന്നിവയുടെയെല്ലാം വാതിലും ജനലും പ്രദർശനത്തിലുണ്ടാകും. പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. പ്രവേശനം സൗജന്യം. ഫോൺ: 94476 21441.