ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണശുചിത്വം കൈവരിക്കാൻ വിവിധപദ്ധതികൾ ആവിഷ്‌കരിക്കും
04 Jul 2023
News
2024 മാർച്ച് 24-നകം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളും, സമ്പൂർണശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ വിവിധപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും.
ജില്ലാ കാമ്പയിൻ സെക്രട്ടേറിയറ്റ് വിളിച്ചുചേർത്ത ബ്ലോക്കുതല അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്തുകൾക്കിടയിൽ മത്സരസ്വഭാവത്തോടെ പ്രവർത്തനങ്ങൾ നടത്തിയശേഷം സമ്മാനം നൽകും. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി മോണിറ്ററിങ് സമിതിയെ നിയോഗിക്കും.
വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കുക, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നതിനെതിരേ നടപടി കർശനമാക്കുക. മാലിന്യനീക്കം നടത്തി വീണ്ടെടുത്ത ഇടങ്ങളിൽ സൗന്ദര്യവത്‌കരണം നടത്തുക, വാർഡുതലത്തിൽ മിനി എം.സി.എഫ്. പഞ്ചായത്തുതലത്തിൽ എം.സി.എഫ്. എന്നിവ സ്ഥാപിക്കുക, ക്യാമറകൾ സ്ഥാപിക്കുക, സ്‌കൂൾ തലത്തിൽ വിദ്യാർഥികൾക്കിടയിൽ ശുചിത്വ അവബോധവമുണ്ടാക്കുക, സാമൂഹിക സംഘടനകളുമായി ചേർന്ന് കാമ്പയിൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഏറ്റെടുക്കണമെന്ന് വിഷയാവതരണം നടത്തിയ ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.പി. രാധാകൃഷ്ണൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചു.