കേന്ദ്ര ടൂറിസം മന്ത്രാലയം അംഗീകൃതം: ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് 95.34 കോടി ഫണ്ടിംഗ്
28 Nov 2024
Newsവടകര : സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദ്ദേശപ്രകാരം സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകുന്നു. 95.34 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്, 'ഡിവലപ്‌മെന്റ് ഓഫ് ഐക്കോണിക് ടൂറിസ്റ്റ് സെന്റേഴ്‌സ് ടു ഗ്ലോബൽ സ്കെയിൽ' പദ്ധതിയുടെ ഭാഗമായാണ് ഇത് ലഭിച്ചത്.
ഇരിങ്ങൽ സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നിന്നും ബേപ്പൂർ വരെ വ്യാപിക്കുന്ന ടൂറിസം ശൃംഖലയുടെ വികസനമാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശം. മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ ലോകനിലവാരത്തിൽ എത്തിക്കുന്നതാണ് പദ്ധതി ലക്ഷ്യം. ഇതോടെ, പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും, കൂടാതെ സർഗാലയയുടെ വിപുലീകരണവും നടക്കും.