
ഉള്ളിയേരി ഫെസ്റ്റ് സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഫെസ്റ്റിന്റെ ബ്രാൻഡ് അംബാസഡറും ദേശീയ പുരസ്കാര ജേത്രിയുമായ നഞ്ചിയമ്മ മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷയായി.
കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, സിനിമാസംവിധായകൻ ഗിരീഷ് ദാമോദർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം.ശശി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, ആലങ്കോട് സുരേഷ്ബാബു, ടി.കെ. സുകുമാരൻ, ചന്ദ്രിക പൂമഠത്തിൽ, ഷാജു ചെറുക്കാവിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രകാശ് ഉള്ളിയേരിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ അരങ്ങേറി. കേരള കലാമണ്ഡലം സംഘം നൃത്തപരിപാടി അവതരിപ്പിച്ചു.