
കോവിഡ് കാലത്താണ് തെരുവിലുള്ളവർക്കായി നഗരത്തിൽ അഭയകേന്ദ്രമൊരുങ്ങിയത്. ആരോരുമില്ലാത്ത, ആശ്രയമില്ലാത്തവർക്ക് അത്താണിയായി 'ഉദയം; ഹോമുകൾ.
ജില്ലാഭരണകൂടത്തിന്റെ ഉദയം ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ഹോമുകൾ.
കോർപ്പറേഷൻ പുതിയ കെട്ടിടത്തിന് തുക നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയനഗര ഉപജീവൻ മിഷൻ പ്രകാരം 2.5 കോടി വകയിരുത്തി ചെറുവണ്ണൂരിൽ നൈറ്റ് ഷെൽട്ടർ സ്ഥാപിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നു.
അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാൽ ആ തുക ചേവായൂരിൽ പുതിയ കെട്ടിടത്തിനായി വിനിയോഗിക്കും.
കളക്ടർ ചെയർപേഴ്സണും ജില്ലാ സാമൂഹികനീതി ഓഫീസർ സെക്രെട്ടറിയുമായ കമ്മിറ്റിക്കാണ് ഉദയത്തിന്റെ ചുമതല.
Kozhikode District Collector Facebook Page