
ഫെബ്രുവരി എട്ടുമുതൽ 30വരെ, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റും ചലച്ചിത്ര അക്കാദമിയും ചേർന്ന് ഉപജില്ലാ വിദ്യാരംഗം ക്ലബ്ബുകളുടെ നേതൃത്വത്തിൽ ട്രാവലിങ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും.
ഉപജില്ലകൾ തോറും രണ്ടുനാൾ നീളുന്ന ചലച്ചിത്രോത്സവം നടക്കും.
അവധിക്കാലത്ത് എല്ലാ വിദ്യാലയങ്ങളിലും സിനിമാ ശില്പശാല, പ്രദർശനം, നിർമാണം, ചർച്ച എന്നിവ സംഘടിപ്പിക്കും. സിനിമാ മേഖലയിൽ താൽപ്പര്യമുള്ള കുട്ടികൾക്കും അധ്യാപകർക്കും പങ്കെടുക്കാം.
പരിപാടിയുടെ ഉപജില്ലാതല നേതൃത്വ പരിശീലനം ‘ഓറ 2023’ ചലച്ചിത്ര അക്കാദമി ഹാളിൽ ആരംഭിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ധനേഷ് അധ്യക്ഷനായി. എസ്എസ്‌കെ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ, ചലച്ചിത്ര അക്കാദമി കോ ഓർഡിനേറ്റർ സി നവീന, ഡോ. യു കെ അബ്ദുനാസർ, ബിജു കാവിൽ എന്നിവർ സംസാരിച്ചു. ജി പി രാമചന്ദ്രൻ, ഡോ. കെ എസ് വാസുദേവൻ, ഷിബു മുത്താട്ട്, എ മുഹമ്മദ്, ഡോ. സലിമുദ്ദീൻ, മധു ജനാർദനൻ എന്നിവർ ക്ലാസ് നയിച്ചു.