
കോഴിക്കോട്ടെ ക്യാമ്പസുകൾ ഒന്നടങ്കം പറയുന്നു യാത്രയാണ് ഞങ്ങളുടെ ലഹരിയെന്ന്
‘പുതുലഹരിയിലേക്ക്’ എന്ന സമഗ്ര ലഹരി പ്രതിരോധ - ബോധവത്കരണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നശാമുക്ത് ഭാരത് അഭിയാന്റെയും സാമുഹ്യ നീതി വകുപ്പിന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പുതുലഹരിക്ക് ഒരു വോട്ട്’ വോട്ടെടുപ്പിന് പ്രൗഡമായ സമാപനം. ജില്ലയിലെ 100 ൽ കൂടുതൽ കോളേജുകളിൽ നിന്നായി പതിനായിരകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
സാമൂഹിക സേവനം, സൗഹൃദം, കായികം, ഭക്ഷണം, യാത്ര, തുടങ്ങി ലഹരി പദാർത്ഥങ്ങളുൾപ്പെടെ 10 ഇനങ്ങളാണ് സ്ഥാനാർത്ഥികളായി നൽകിയിരുന്നത്. അതിൽ യാത്ര മികച്ച ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം നേടി. ഭക്ഷണം, സൗഹൃദം, സാമൂഹിക സേവനം എന്നീ ഇനങ്ങൾ രണ്ട്, മൂന്ന്, നാലാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, ഡി.സി.ഐ.പി. ഇന്റേർൺസ് എന്നിവരെ കലക്ടർ അഭിനന്ദിച്ചു. പരിപാടിയിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികൾക്കും ആശംസകളറിയിച്ചു.
Source: Collector Kozhikode Facebook Page