
ഗൃഹാതുരത്വത്തിന്റേതായ തിയേറ്റർ അനുഭവം നൽകിയ തിരുവമ്പാടി ഹാരിസണിൽ സിനിമയ്ക്കു പകരം കാൽപന്ത്കളിയുടെ ആരവത്തിൽ ആറാടാനുള്ള ഒരുക്കത്തിലാണ്. മലയോര ജനതയുടെ മുൻപിൽ ഇനി സിനിമ താരങ്ങൾക്കു പകരം, കാൽപന്ത്കളിയിലെ നായകന്മാർ സ്‌ക്രീനിൽ തെളിയും.
കാൽപ്പന്തു കളിയുടെ തട്ടകമായ തിരുവമ്പാടി വർഷങ്ങൾക്കു മുൻപ് പൂട്ടിയ ഹാരിസൺ തിയേറ്റർ തുറന്നുകൊണ്ട് ഖത്തറിൽ നടക്കുന്ന ഫിഫ ലോക കപ്പിനെ വരവേൽക്കാൻ തയ്യാറെടുത്തു. നാലര പതിറ്റാണ്ടു പഴക്കമുള്ള തിയേറ്റർ കോവിദഃ പ്രതിസന്ധിയെ തുടർന്നാണ് പൂട്ടിയത്. നാല് പതിറ്റാണ്ടു പ്രായമുള്ള തിരുവമ്പാടി കോസ്മോസ് ഫുട്ബോൾ ക്ലബ്ബാണ് ലോകകപ്പ് ഫുട്ബോൾ മത്സരപ്രദര്ശനത്തിന്റെ സംഘാടകർ.ഫുട്ബോൾ പ്രദർശനത്തിന് സൗജന്യമായാണ് ഉടമ പി.ടി.ഹാരിസ് തിയേറ്റർ വിട്ടുനല്കിയതു. ടിക്കറ്റ് ഒന്നുമില്ലാതെ സംഭാവന മാത്രം സ്വീകരിച്ചാണ് ലോകകപ്പ് കാണാൻ അവസരം ഒരുക്കുകയെന്ന കോസ്മോസ് ക്ലബ് രക്ഷാധികാരി കെ.മുഹമ്മദലി പറഞ്ഞു.
നഗരത്തിൽ നവംബർ 20-നു വൈകിട്ട് സാംസ്കാരിക ഘോഷയാത്ര നടക്കും. ബാൻഡ് വാദ്യമേളങ്ങളിടെയും,റോഡ് ഷോയിലൂടെയും ആവേശത്തോടെയായിരിക്കും നഗരം ലോകകപ്പിനെ വരവേൽക്കുക.ഇതിന്റെ ഭാഗമായി ഐ.സ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഈ ആഴ്ച സംഘടിപ്പിക്കും. ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത ക്ലബ്ബാണ് കോസ്മോസ്, സന്തോഷ് ട്രോഫി താരം പി.എൻ.നൗഫൽ ഉൾപ്പെടെ. ചീഫ് കോച്ച് കെ.എഫ്.ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ഒട്ടേറെയിടങ്ങളിൽ ഫൊട്ബോൾ പരിശീലന ക്യാമ്പ് നടത്തുന്നുണ്ട്.