
ഇക്കോ ടൂറിസം സെന്ററിൽ വനത്തിൽ മൂട്ടിപ്പുളി മരങ്ങൾ പൂവിട്ടു. തുഷാരഗിരിയിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ മൂട്ടിപ്പുളി മരങ്ങളിലാണ് രക്തവർണ പൂക്കുലകൾ നിറഞ്ഞത്.
മൂട്ടിപ്പുളി മരത്തിൽ തായ്ത്തടിയുടെ ചുവട് മുതൽ മേലറ്റം വരെ പൂക്കുലകൾ തിങ്ങി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. തുഷാരഗിരിയിലെ തോണിക്കയത്തിലേക്ക് പോകുന്ന ഭാഗത്തും മഴവിൽ വെള്ളച്ചാട്ടത്തിലേക്കു പോകുന്ന ഭാഗങ്ങളിലുമാണ് മൂട്ടിപ്പുളി മരങ്ങൾ പൂവിട്ട് നിൽക്കുന്നത്.
Source: Thiruvambadynews