
വളർച്ചയിലേക്ക് കുതിക്കുന്ന തിരുവണ്ണൂർ കോട്ടൺ മിൽ യൂണിയനുകളുടെ ഹിതപരിശോധനയ്‌ക്ക് ഒരുങ്ങുന്നു. ഒമ്പതിനാണ് ഹിതപരിശോധന.
2003ൽ അടച്ചുപൂട്ടിയ കമ്പനി ഇന്ന് വളർച്ചയുടെ പാതയിലാണ്. നവീകരണത്തിന് 36 കോടി രൂപയും അനുവദിച്ചു. എളമരം കരീം വ്യവസായമന്ത്രിയായപ്പോഴാണ് ഏറ്റവും മികച്ച നൂലുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ആധുനിക യന്ത്രങ്ങൾ സ്ഥാപിച്ചത്. ഉൽപ്പാദനശേഷി 25,344 സ്പിൻഡലായി വർധിപ്പിച്ചു. ദിവസം നാലായിരത്തിലേറെ കി.ഗ്രാം നൂൽ ഉൽപ്പാദിപ്പിക്കാനായി.
ഇപ്പോൾ അഞ്ചുകോടി രൂപ ചെലവഴിച്ച് അത്യാധുനിക മിഷനറിയായ ഓട്ടോക്കോണർ സ്ഥാപിക്കുന്നുണ്ട്. ഹിതപരിശോധനയിൽ കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൻ വിജയം നേടുമെന്ന് യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.