സ്നേഹം, ജനാധിപത്യം, കൂട്ടായ്മ എന്നീ സന്ദേശങ്ങൾ ഉയർത്തികൊണ്ട് തിക്കോടി ഫെസ്റ്റ് ആരംഭിച്ചു
04 Feb 2023
News
ലെഫ്റ്റ് വ്യൂ സംഘടിപ്പിക്കുന്ന തിക്കോടി ഫെസ്റ്റിന് തുടക്കമായി. "സ്നേഹം, ജനാധിപത്യം, കൂട്ടായ്മ" എന്നീ സന്ദേശങ്ങൾ ഉയർത്തി ഏഴാമത്തെ ജനകീയ സാംസ്കാരികോത്സവമാണ് തുടക്കം കുറിച്ചത്.
എം. കുട്ടികൃഷ്ണന്റെ പേരിലുള്ള സാഹിത്യപുരസ്കാര സമർപ്പണവും ഫെസ്റ്റ് ഉദ്ഘാടനവും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് നിർവഹിച്ചു. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന നോവലിന് ലഭിച്ച പുരസ്കാരം നോവലിസ്റ്റ് ആർ. രാജശ്രീ ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജമീലാ സമദ് അധ്യക്ഷയായി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ, സിനിമാസംവിധായകൻ ജിയോ ബേബി എന്നിവർ മുഖ്യാതിഥികളായിരുന്നു. പി. സുരേഷ് ഗയ പുസ്തകപരിചയം നടത്തി.