
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയോസ് കാർണിവലിന് വെള്ളിയാഴ്ച തുടക്കമായി. വീട്ടമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ വീട്ടുവിഭവങ്ങൾമുതൽ വിവിധ തരത്തിലുള്ള എഴുപതോളം സ്റ്റാളുകളാണ് കാർണിവലിന്റെ ഭാഗമായിരിക്കുന്നത്.
പാരാപ്ളീജിക് രോഗികൾക്ക് ഇത്തവണ തുടക്കത്തിൽ തന്നെയാണ് സ്റ്റാൾ അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികൾ തയ്യാറാക്കിയ ആർട്ട് ക്രാഫ്റ്റ് വർക്കുകൾ, സമീർ ബിൻസി, ഇമാം മജൂബൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൂഫിസംഗീതം, കാലിക്കറ്റ് വി ഫോർ യു കോമഡി, തലശ്ശേരി മുട്ടിപ്പാട്ട്, അരങ്ങ് കൊയിലാണ്ടി ബാൻഡ്, ലിറ്ററേച്ചർ കഫേ ഉൾപ്പെടെയുള്ള വ്യത്യസ്തമായ കലാപരിപാടികൾ വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
രണ്ടാംദിവസമായ ശനിയാഴ്ച ജാസി ഗിഫ്റ്റ്, ഇംതിയാസ് ലൈവ്, ദീപ്തി പരോൾ, മിഥുൻ ജയരാജ്, മെന്റലിസ്റ്റ് ഷെബി, റിയാസ് സലിം, പി.എം.എ. ഗഫൂർ എന്നിവരുടെ വിവിധ പരിപാടികൾ അരങ്ങേറും. പാലിയേറ്റീവ് മെഡിസിനിലെ നിർധരായ രോഗികളുടെ ചികിത്സാസഹായത്തിനുവേണ്ടി 2019-ലാണ് ഇത്തരത്തിൽ ഒരു കാർണിവൽ ആരംഭിച്ചത്.
ആദ്യദിവസംതന്നെ ആയിരങ്ങളാണ് കാർണിവൽ നഗരിയിൽ എത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ പറഞ്ഞു.