
ജില്ലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലങ്കാരങ്ങളാൽ തിളങ്ങി. മാനാഞ്ചിറ, ബീച്ച്, മിഠായി സ്ട്രീറ്റ്, എൽഐസി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജിഎസ്ടി ഓഫീസ്, കോർപറേഷൻ തലത്തിലുള്ള സ്ഥാപനങ്ങൾ, സർക്കാർ-പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രകാശപൂരിതമായി.
നാടകോത്സവം, സാഹിത്യോത്സവം, നാടൻ കലകൾ, ശാസ്ത്രീയ നൃത്തം, ചുവർ ചിത്രരചന മത്സരം, പൂക്കള മത്സരം, കളരിപ്പയറ്റ്, അമ്പെയ്ത്ത്, വടംവലി, കസേരകളി, കരാട്ടെ തുടങ്ങി നിരവധി കായിക മത്സരങ്ങൾ ഇതിന്റെ ഭാഗമാകും. കോഴിക്കോട് ബീച്ച്, ടൗൺ ഹാൾ, മാനാഞ്ചിറ സ്ക്വയർ, ഭട്ട് റോഡ്, കുറ്റിച്ചിറ, ബേപ്പൂർ, തളി തുടങ്ങി നഗരത്തിലെ പ്രധാന വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
സെപ്തംബർ 4, 5 തീയതികളിൽ ടൗൺഹാളിൽ പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സാഹിത്യോത്സവം നടക്കും. സെപ്തംബർ അഞ്ചിന് മാനാഞ്ചിറ ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഓണാഘോഷത്തിന് മാറ്റ് കൂട്ടും. സെപ്തംബർ 9, 10, 11 തീയതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ വിവിധ നാടക സംഘങ്ങൾ ഒരുക്കുന്ന നാടകങ്ങൾ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ നാടൻ കലകളും അരങ്ങേറും. സെപ്തംബർ 9, 10, 11 തീയതികളിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നാടൻ കലകൾ അരങ്ങേറും.