
വെള്ളിമാടുകുന്ന് വെൽഫെയർ ഹോമിലെ പാർക്ക് ശുചീകരിച്ചു.
ജില്ലാ കലക്ടറുടെ ഇൻ്റൻഷിപ്പ് പ്രോഗ്രാമിലെ 24ാം ബാച്ചിലെ ഇന്റേൺസ് ജില്ലയിലെ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വെള്ളിമാടുകുന്നിൽ ലെൻസ്ഫെഡ് നിർമ്മിച്ച പാർക്ക് ശുചീകരിച്ചു. 2015ൽ നിർമ്മിച്ച ഈ പാർക്കിൽ വെൽഫെയർ ഹോംസ് അന്തേവാസികൾ സമയം ചിലവഴിക്കുകയും പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. ലെൻസ്ഫെഡ് ക്ലബ്ബും വിദ്യാർത്ഥികളും പാർക്ക് വൃത്തിയാക്കുന്നതിനായി പ്രവർത്തിച്ചിരുന്നു. കൃത്യമായി ശുചീകരണം നടത്തിയിരുന്ന പാർക്ക് കോവിഡ് സാഹചര്യം മൂലം ഉപയോഗശൂന്യമാവുകയായിരുന്നു. ഈ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിൽ DCIP ഇന്റേൺസ് ശുചീകരണത്തിന് മുൻകൈ എടുക്കുകയായിരുന്നു.