
കോഴിക്കോട് ജില്ലാകോടതി കോമ്പൗണ്ടിൽ, കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 12-ന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കും.
കോടതികളിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിലേക്ക് റഫർചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. സിവിൽക്കേസുകൾ, വാഹനാപകട കേസുകൾ, ഭുമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പസംബന്ധമായ കേസുകളും പരിഗണിക്കും. വിവരങ്ങൾക്ക് കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. കോഴിക്കോട്-0495 2365048, കൊയിലാണ്ടി-9745086387, വടകര-0496 2515251.