കോഴിക്കോട് ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരളോത്സവം ആഘോഷ പരിപാടികൾ ഡിസംബർ 21ന് ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാനുള്ള എൻട്രികൾ ഡിസംബർ 20നകം സംഘാടക സമിതിക്ക് സമർപ്പിക്കണം. ത്രിദിന സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ. ഡിസംബർ 27ന് ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അധ്യക്ഷയായ സംഘാടക സമിതി രൂപീകരിച്ചു.